Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനം. പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ കേസായതിനാലാണ് നടപടികളിൽ തിടുക്കം കൂട്ടാതെ വ്യക്തത വരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ വിവരിച്ചു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കോടതി ഉത്തരവ് പ്രകാരം ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാസപ്പടി കേസിൽ ഇഡി നല്കിയ കത്തില് പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് ഇന്ന് ഉച്ചയ്ക്കാണ് ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ്ഐആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദ്ദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ്ഐടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ രൂക്ഷവിമർശനവുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും.
'ഇന്ത്യ' സഖ്യം ജയിക്കുമെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടം കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടിക സുതാര്യമാക്കാനും പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യ അവകാശമായ വോട്ടവകാശം സംരക്ഷിക്കാനും സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കമ്മീഷണർ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് അദ്ദേഹം ആരോപിച്ചു. നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ ഏഴ് ബുധനാഴ്ച വൈകുന്നേരം കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
Kerala
ന്യൂഡൽഹി: പാർട്ടിയിലോ കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായി സൂചന. ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും.
ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും. അടൂർപ്രകാശിന്റെ നീക്കത്തിൽ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്.
അതേസമയം, മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂര് പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും.
മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഡൽഹിയിൽ തുടരുകയാണ്. സണ്ണി ജോസഫും മല്ലികാർജുൻ ഖാർഗെയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും, പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ നേതാക്കൾ പരസ്യമായി പറയരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം മന്ത്രിസ്ഥാനം ഏറ്റെടുത്തതിനാൽ പൂർണസമയ കെപിസിസി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവും നിലവിലുണ്ട്.
പരസ്യവിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ പാർട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നടപടി വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ക്യാമ്പ്. ഐയുഎംഎൽ നേതാവ് എം.കെ. മുനീർ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർക്ക് കാബിനറ്റ് പദവിയോടെയുള്ള രാഷ്ട്രീയ നിയമനങ്ങൾ നൽകിയതുൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, യുഡിഎഫിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമാണ് അടൂർ പ്രകാശിന്റെ ആക്ഷേപം.
National
നന്ദിഗ്രാം/കോല്ക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ചുവര്ഷം മുമ്പ് ബംഗാള് രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു വീഴ്ച വീണ്ടും ചര്ച്ചയാകുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില് അന്നത്തെ മുഖ്യമന്ത്രി മമത ബാനര്ജി വീണു പരിക്കേറ്റ സംഭവം വ്യാജമാണെന്ന മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആരോപണമാണ് ചർച്ചയ്ക്ക് അടിസ്ഥാനം.
നന്ദിഗ്രാമിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് വീഴ്ചയിൽ മമതയ്ക്കു പരിക്കേറ്റത്. എന്നാൽ അന്ന് കാലിന് പരിക്കേറ്റില്ലെന്നാണ് അതിനും ഒരുവർഷം മുന്പ് തൃണമൂൽ കോൺഗ്രസുമായി വേർപിരിഞ്ഞ സുവേന്ദു അധികാരി പറയുന്നത്. സംഭവത്തില് അന്വേഷണം നടത്തുമെന്നും ഉപതെരഞ്ഞെടുപ്പിനുശേഷം വിവരങ്ങള് പുറത്തുവിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
നന്ദിഗ്രാമിൽ വീണ് പരിക്കേറ്റ മമത അന്ന് പ്രചാരണകാലം മുഴുവൻ വീല്ചെയറിലാണു സഞ്ചരിച്ചത്. പരിക്കിന്റെ പേരിലുള്ള സഹതാപം തൃണമൂല് സ്ഥാനാര്ഥികള്ക്കു ലഭിക്കുകയും ചെയ്തു. 2021 തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടുവെങ്കിലും സംസ്ഥാനഭരണം തൃണമൂൽ സ്വന്തമാക്കിയിരുന്നു.മമതയുടെ അന്നത്തെ വീഴ്ച സഹതാപം പിടിച്ചുപറ്റാനുള്ളതാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുവേന്ദു ആദ്യമായി ആരോപിച്ചത്.
തൊട്ടടുത്ത ദിവസം മാധ്യമപ്രവർത്തകരെ കണ്ട സുവേന്ദു 2021 മാര്ച്ച് 11ലെ ആശുപത്രി രേഖകള് ഉള്പ്പെടെ പ്രദർശിപ്പിക്കുകയും ചെയ്തു.മമതയുടെ കാലിന് പൊട്ടലേറ്റുവെന്ന് രേഖകളിൽ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.
District News
കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ ചേവായൂരിൽ നിർമിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) രണ്ടര വര്ഷത്തിനുള്ളില് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
കേരള ഹാർട്ട് കെയർ സൊസൈറ്റി സിൽവർ ജൂബിലി ആഘോഷം തളി ജൂബിലി ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്വക്ക് രോഗ ആശുപത്രി പരിസരത്തെ 20 ഏക്കർ സ്ഥലത്താണ് അവയവമാറ്റ ആശുപത്രി ആരംഭിക്കുന്നത്.
350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുമുള്ള സംവിധാനം ഇവിടെയുണ്ടാകും. നിലവിലുള്ള അവയവമാറ്റ ചികിത്സാ ചെലവിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കും ഇവിടെ ചെലവ്.
വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്റുകൾ, 520 വൃക്ക ട്രാൻസ്പ്ലാന്റുകൾ, 320 കരൾ ട്രാൻസ്പ്ലാന്റുകൾ, 15 ആന്ത്ര (ഇന്റസ്റ്റൈനൽ) ട്രാൻസ്പ്ലാന്റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്റുകൾ, 40 ശ്വാസകോശ ട്രാൻസ്പ്ലാന്റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാന്റുകൾ, 300 സോഫ്റ്റ്ടിഷ്യു, വിരൽ, കൈ, എല്ല്, മുഖം ട്രാൻസ്പ്ലാന്റുകൾ എന്നിങ്ങനെ നടത്തും. 35 കോടിചെലവിൽ അത്യാധുനിക ത്വക്ക് രോഗ ആശുപത്രിയും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ മെഡി. കോളജുകളിലും പ്രധാന ആശുപത്രികളിലും ഹൃദ്രോഗ പുനരധിവാസ വിഭാഗങ്ങൾ സ്ഥാപിക്കണമെന്നും കൊറോണറി ആർട്ടറികളിലെ തടസം കുറയ്ക്കുന്നതിനുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹാർട്ട് കെയർ സൊസൈറ്റിയുടെ നിവേദനം ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി മുഖ്യമന്ത്രിക്ക് കൈമാറി.
സിൽവർ ജൂബിലി അവാർഡ് ഡോ. നസീർ യൂസുഫിന് മുഖ്യമന്ത്രി കൈമാറി. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ, കെ. ജയന്ത് എംഎൽഎ, ആർ. ജയന്ത് കുമാർ, എം.വി റംസി ഇസ്മായിൽ, യൂസുഫ് കാരക്കാട്, അബ്ദുൽ ജബ്ബാർ, ഡോ.പി.കെ അശോകൻ, എം.പി ഇമ്പിച്ചി അഹമ്മദ് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി .ഡി. സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്നും ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയിൽ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉൾപ്പെടുത്തി വലിയൊരു ക്യാംപെയിൻ കേരളത്തിൽ ഉണ്ടാകും.
കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ സെന്റർ വരാൻ പോവുകയാണ്. രണ്ട് വർഷത്തിനകം സെന്റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
പറവൂർ: കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റു സംസ്ഥാനങ്ങള്ക്കു മാതൃകയായി മോഡല് പ്ലാന്റുകള് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കേരളത്തെ സമ്പൂര്ണ ശുചിത്വത്തിലേക്കു നയിക്കുന്നതിനും മാലിന്യ പരിപാലനത്തില് ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനസര്ക്കാര് നടപ്പിലാക്കുന്ന നിര്മലം പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നോര്ത്ത് പറവൂരിലെ സണ്ണി കൺവന്ഷന് സെന്ററില് നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിലുള്ള ശുചിത്വസംസ്കാരം നമ്മുടെ നാട്ടിലും ശീലമായി മാറണം. ഇ വേസ്റ്റ്, കെമിക്കല് വേസ്റ്റ് തുടങ്ങിയ പുതിയതരം മാലിന്യങ്ങള് ശാസ്ത്രീയമായി സംസ്കരിക്കാന് ജനങ്ങള്ക്കു കൃത്യമായ ബോധവത്കരണം നല്കും. മാലിന്യസംസ്കരണ മാതൃകകള് പഠിക്കാന് ജനപ്രതിനിധികള് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിനു പകരം വരുംവര്ഷങ്ങളില് അതിനേക്കാള് മികച്ച ബെസ്റ്റ് മോഡല് പ്ലാന്റുകള് കേരളത്തില്ത്തന്നെ യാഥാർഥ്യമാക്കും.
മാലിന്യസംസ്കരണ പദ്ധതികള്ക്കായി തദ്ദേശസ്ഥാപനങ്ങള്ക്ക് ആവശ്യമായ മുഴുവന് സാമ്പത്തികസഹായവും ധനവകുപ്പ് നല്കും. കടലാസ് കമ്പനികളെ മാറ്റിനിര്ത്തി, മികച്ച അനുഭവസമ്പത്തുള്ള കമ്പനികളെ പഠിച്ചു മാത്രമേ ചുമതലയേല്പ്പിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാമ്പയിന് ലോഗോയും പദ്ധതി രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
District News
പത്തനംതിട്ട: മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിനനുസരിച്ച് വിദ്യാഭ്യാസമേഖലയില് മാറ്റങ്ങള് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികള്ക്ക് നാട്ടില്തന്നെ പഠിക്കാനാകണം. തൊഴില് സാധ്യതകളുള്ള കോഴ്സുകളും പഠനം പൂര്ത്തിയാകുന്നതോടെ അവര്ക്കു തൊഴിലും ലഭ്യമാക്കാനാകണം. കേരളത്തില്തന്നെ ജീവിക്കാനുള്ള സാഹചര്യം ഉരുത്തിരിയുന്നുവെങ്കില് ജോലി അന്വേഷിച്ചും ഉന്നത വിദ്യാഭ്യാസത്തിനുമായി വിദേശങ്ങളിലേക്കുള്ള ഒഴുക്കു തടയാനാകും. ജോലി സാധ്യതയ്ക്കനുസരിച്ചുള്ള അക്കാഡമിക് പ്രോഗ്രാമുകള് രൂപപ്പെടണം. കേരളത്തില്നിന്ന് ഏറ്റവും കൂടുതല് വിദ്യാര്ഥികള് വിദേശങ്ങളിലേക്കു കുടിയേറിയ ജില്ലയാണ് പത്തനംതിട്ട.
കുട്ടികളില് അന്തര്ലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും അവസരങ്ങള് ലഭ്യമാക്കാനുമായി പുത്തന് സാങ്കേതികവിദ്യയുടെ സഹായത്തോടെ സംരംഭങ്ങള് രൂപപ്പെടണം. ഇഷ്ടവിഷയങ്ങളോടു താദാത്മ്യമപ്പെടാനും ആ മേഖലയില് കൂടുതല് അറിവുകള് സായത്തമാക്കാനും കുട്ടികള് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുതിര്ന്ന പൗരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയില് ബന്ധപ്പെടുത്തി സര്ക്കാര് നിരവധി പരിപാടികള് ആസൂത്രണം ചെയ്തുവരികയാണ്. പുതുതലമുറയും മുതിര്ന്ന പൗരന്മാരുമായുള്ള ഇടപഴകല് സുദൃഢമാകണം. ഇവരുടെ അറിവുകള് പുതുതലമുറയിലേക്കു പകരേണ്ടതുണ്ടെന്നും വി.ഡി. സതീശന് അഭിപ്രായപ്പെട്ടു.
ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് പുതുതായി അപേക്ഷ നല്കിയിട്ടുള്ള രണ്ട് കോഴ്സുകള്ക്ക് അടുത്ത അധ്യയന വര്ഷം അനുമതി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, എംഎല്എമാരായ അബിന് വര്ക്കി, സി.വി. ശാന്തകുമാര്, കുര്യാക്കോസ് മാര് ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്ത, ഓര്ത്തഡോക്സ് സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്, ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില് കോര് എപ്പിസ്കോപ്പ, പ്രിന്സിപ്പാള് ഡോ.റെന്നി പി. വര്ഗീസ്, ബര്സാര് ബിനോയ് ടി. തോമസ്, പത്തനംതിട്ട നഗരസഭാ ചെയര്പേഴ്സണ് സിന്ധു അനില്, പിടിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം, അലുംമ്നി അസോസിയേഷന് പ്രതിനിധി ഷാജി മഠത്തിലേത്ത് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രി വിഡി സതീശനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകയ്ക്ക് എതിരെ പരാതി. പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് പരാതി.
കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മൂന്ന് യുവമോര്ച്ച പ്രവര്ത്തകര് കസ്റ്റഡിയില്. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില് വച്ചാണ് കരിങ്കൊടി കാണിച്ചത്.
യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പേട്ട പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ കൂട്ടാന് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില് കൂടുതല് പൊലിസുകാരെ വിന്യസിക്കും. യാത്രാവേളയില് അകമ്പടിയായി എസ്കോര്ട്ട്, പൈലറ്റ് വാഹനങ്ങള് മാത്രമാണുണ്ടാകുക.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില് കൂടുതല് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മന്ത്രിമാര്ക്കുള്ള സുരക്ഷ വര്ധിപ്പിക്കാനും തീരുമാനമുണ്ട്. സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്സ് മേധാവി ജില്ലാ പൊലിസ് മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു.
അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും ശരീരത്തില് സ്പര്ശിക്കുന്ന വിധത്തില് അടുത്തിടപഴകുകയും ചെയ്യുന്ന സാഹചര്യത്തില് ജാഗ്രത വേണമെന്നാണ് നിര്ദേശം. പൊതുപരിപാടികളിലും അദ്ദേഹം യാത്ര ചെയ്യുന്ന ഇടങ്ങളിലും യൂണിഫോമിലുള്ള പൊലിസുകാര്ക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഇന്റലിജന്സ് മേധാവിയുടെ നിര്ദേശത്തിലുണ്ട്.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകി പൊലിസ്. കളമശേരി പൊലിസാണ് നോട്ടീസ് നൽകിയത്.
വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്.
എന്നാൽ ഇത്രയും ദിവസം നൽകാനാവില്ലെന്നാണ് പൊലിസ് നൽകിയ മറുപടി. റിപ്പോർട്ടർ ചാനൽ ലേഖകനെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലിസ്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും.
തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. മുഖ്യമന്ത്രിയെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതിനാണ് കേസെടുത്തത്. കളമശേരി പൊലിസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു.
ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്ട്ടര് ചാനൽ ലേഖകനോടും സ്റ്റേഷനില് ഹാജരാകാൻ പൊലിസ് നിര്ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്ശം നടത്തിയത്.
ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്.
കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള് തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്റെ ഉടമ ആന്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള് കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള് നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകള് പിടിച്ചെടുക്കണമെന്നും രാജു പി. നായർ നൽകിയ പരാതിയിൽ പറയുന്നു.
Kerala
കണ്ണൂർ: കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
താണയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Kerala
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. കളമശേരി പൊലിസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു.
ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് വക്കീല് പറയുന്നത്. റിപ്പോര്ട്ടര് ചാനൽ ലേഖകനോടും സ്റ്റേഷനില് ഹാജരാകാൻ പൊലിസ് നിര്ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്ശം നടത്തിയത്.
മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള് തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫിസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നുമാണ് ആന്റോ അഗസ്റ്റിൽ പറഞ്ഞത്.
ഈ രേഖകള് കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള് നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള് പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.
District News
കട്ടപ്പന: സ്വച്ഛതാ ഹീ സേവ 2026 പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്തിരിക്കുന്ന കൈയോടു കൈ കാമ്പയിന്റെ കട്ടപ്പന നഗരസഭയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 2017 മുതൽ രാജ്യത്ത് സ്വച്ഛ ത് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ സ്വച്ഛതാ ഹീ സേവ എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങളും നഗരസഭയിൽ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്.
ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ് എംഎൽഎ , നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, സിബി പാറപ്പായി, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, ക്രൈസ്റ്റ് കോളജ് എംഎസ്ഡബ്ല്യവിദ്യാർഥികൾ എന്നിവർ പങ്കെ ടുത്തു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ രണ്ടാം വിവാഹം ആരോപിച്ച കേസില് റിപ്പോര്ട്ടര് ചാനല് മാനേജിംഗ് ഡയറക്ടര് ആന്റോ അഗസ്റ്റിനെ പൊലിസ് ചോദ്യം ചെയ്യും. 28ന് രാവിലെ പത്തിന് കളമശേരി പൊലിസ് സ്റ്റേഷനില് ഹാജരാകാനാണു നിര്ദേശം. കെപിസിസി വക്താവ് രാജു പി. നായര് നല്കിയ പരാതിയിലാണ് നടപടി.
നേരത്തേ തിരുവനന്തപുരം സിറ്റി സൈബര് ക്രൈം പൊലിസ് രജിസ്റ്റര് ചെയ്ത സീറോ എഫ്ഐആര് പിന്നീട് കളമശേരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്. കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര് കൂടി പ്രതിപ്പട്ടികയിലുണ്ട്. ഇവര്ക്കും നോട്ടീസ് നല്കിയതായാണു വിവരം.
കഴിഞ്ഞ പത്തിന് പത്തനംതിട്ടയില് നടന്ന പൊതുപരിപാടിയില് ആന്റോ അഗസ്റ്റിന് നടത്തിയ പരാമര്ശങ്ങളാണു വിവാദമായത്. പരാതിക്കാരനായ രാജു പി.നായരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു.
District News
കട്ടപ്പന: പരിസ്ഥിതിലോല പ്രദേശങ്ങളുടെ ( ഇഎസ്എ) കാര്യത്തില് ഇടുക്കിയിലെ ജനങ്ങള്ക്ക് യൊതൊരുവിധ ആശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. കട്ടപ്പന ഹിൽടൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വില്ലേജും മുഴുവനായി ഇഎസ്എ പരിധിയിൽ വരില്ല.
ഒരു വില്ലേജില് വനം ഉണ്ടെങ്കില് ആ ഏരിയ അല്ലാതെ ജനവാസ കേന്ദ്രങ്ങള് ഇഎസ്എയില്പ്പെടുത്താന് പറ്റില്ല എന്ന് കൃത്യമായ നിലപാട് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. ഇഎസ്എ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പ് പ്രസിദ്ധീകരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. അതു നോക്കിയാല് നിങ്ങളുടെ ഭൂമി അതില്പ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാം.
ഒരു വില്ലേജിന്റെ മാപ്പ് നോക്കിയാല് വനമേഖല ഏതാണ്, അവിടുത്തെ ജനവാസ മേഖല ഏതാണ് എന്ന് മനസിലാക്കി അത് തിരിച്ചുള്ള കൃത്യമായ മാപ്പുകൂടി പ്രസിദ്ധീകരിക്കും. ജനവാസ കേന്ദ്രങ്ങള് ഒരു സ്ഥലത്തും ഇഎസ്എയില് പെട്ടിട്ടില്ല എന്ന് 100 ശതമാനം ഉറപ്പുവരുത്തും. പുതിയ സര്ക്കാര് ഒരു സെന്റ് ഭൂമി പോലും ഇഎഫ്എല് ആക്കിയിട്ടില്ല.
ഇടുക്കിയിലെ കര്ഷകരുടെ വിവിധ പ്രശ്നങ്ങള് സമഗ്രമായി പഠിച്ച് പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില് ഡീന് കുര്യാക്കോസ് എംപി, എംഎല്എ മാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, വിവിധ സംഘടനകളുടെ ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.
National
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്രയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്നും, ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂർ ചൂണ്ടിക്കാട്ടി. ഒരു മുഖ്യമന്ത്രിക്ക് നമ്മൾ കൂടുതൽ സൗകര്യങ്ങളൊന്നും കൊടുക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വല്ല ആവശ്യവും വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും സൗകര്യം നൽകിയാൽ അതിൽ പരാതി പറയുന്ന രീതി അന്യായമായി തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്നും, ഇല്ലാത്ത പണം ചെലവാക്കേണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും, വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേർത്തു.
National
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് വിജയ് എത്തുന്നത്. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നിനാണ് വിജയ്യുടെ പ്രചാരണ പരിപാടി. ടിവികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും.
50 ഏക്കർ സ്ഥലത്ത് കനത്ത സുരക്ഷയിലാകും പ്രചാരണ യോഗം നടക്കുക. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽനിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ. ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥിക്കായി എടപ്പാടി പളനിസാമി പ്രചാരണം നടത്തിയിരുന്നു.
District News
കാലടി: പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോമിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ബോയ്സ് ഹോം ഡയറക്ടർ സിസ്റ്റർ ജിസാ പയ്യപ്പിള്ളി മുഖ്യമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് കുട്ടികളുമായി മുഖ്യമന്ത്രി ഏറെ നേരം വിശേഷങ്ങൾ പങ്കുവെച്ചു.
ടിവിയിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ. ചിലർ കൗതുകത്തോടെ മുഖ്യമന്ത്രിയെ തൊടുകയും കൈകൊടുക്കുകയും ചെയ്തു. ഇതിനിടെ ഒരു കുട്ടിക്ക് മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണം എന്തായിരുന്നുവെന്നായിരുന്നു അറിയേണ്ടിയിരുന്നത്. ചോദിച്ചപ്പോൾ "ദോശ' കഴിച്ചെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
അൻവർ സാദത്ത് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, നെടുമ്പാശേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 26 കുട്ടികളാണ് പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോമിലുള്ളത്.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില് റിപ്പോര്ട്ടര് ടി വി മാനേജിംഗ് എഡിറ്റര് ആന്റോ അഗസ്റ്റിനെ ഉടന് ചോദ്യം ചെയ്യും. നോട്ടീസ് നല്കിയായിരിക്കും വിളിപ്പിക്കുക.
കോണ്ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.
തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര് ചെയ്തിരുന്നത്. പിന്നീട് ഇത് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശേരി പൊലിസ് രാജു പി. നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലിസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്.
കേസില് ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില് വാര്ത്ത വന്നതായി ആന്റോ അഗസ്റ്റിൻ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്ദ തന്ത്രമാണോ എന്നതുള്പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
Kerala
പത്തനംതിട്ട: മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശിപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികൾ അടക്കം ചേർത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേർത്ത് എജിയാണ് നിയമോപദേശം നൽകിയത്. ഇതോടെ സർക്കാർ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗശാല നെയ്യാർ പോലെ കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നതാണ് തൻ്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂറോപ്പിലെ പോലെ കെയർ ഗിവിംഗ് കോഴ്സുകൾ കേരളത്തിൽ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടികൾക്ക് ഇവിടെ ഇൻ്റേൺഷിപ്പ് കൂടി ലഭ്യമാക്കുമെന്നും പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
International
ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്ത് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. തമിഴ് സൂപ്പർ താരം അജിത് മത്സരാർഥിയായി പങ്കെടുക്കുന്ന മത്സരം കൂടിയാണിത്.
കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷമാണ് അജിത് കുമാർ വീണ്ടും പ്രഫഷണൽ കാറോട്ട മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. നടൻ ബ്രിട്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ മത്സരിക്കുമ്പോൾ അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടെത്തുന്നു എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. ഫോർമുല വൺ മത്സരങ്ങൾക്ക് പേരുകേട്ട യുകെയിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നാണ് സിൽവർസ്റ്റോൺ.
Kerala
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് കാരണമുണ്ടെന്നും എന്നാൽ സമഗ്രമായ ഒരു വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മാനേജ് ചെയ്യാനും ശാശ്വതമായ പരിഹാരമുണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ വരുന്ന പുതിയ വൈദ്യുതി നയത്തിൽ സൗരോർജത്തിന് മുഖ്യസ്ഥാനം നൽകും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും.
ഉത്തരവാദിത്തം ആരുടേയും തലയിൽ വയ്ക്കുന്നില്ലെന്നും ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുക എന്ന ഏർപ്പാടാണെന്നും വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഹൈഡ്രൽ പവർ സാധ്യമല്ല. അതിനാൽ നോൺ കൺവൻഷനൽ എനർജി സോഴ്സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു.
District News
എരുമേലി: ശബരിമല തീർഥാടനം ആരംഭിക്കാനിരിക്കെ പ്രധാന ഇടത്താവള കേന്ദ്രമായ എരുമേലിയിൽ സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടൽ തേടുമെന്നും എരുമേലി സന്ദർശിക്കാൻ മുഖ്യമന്ത്രി എത്തുമെന്നും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. ഇന്നലെ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ ചേർന്ന യോഗത്തിലും എംഎൽഎ പങ്കെടുത്തു.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സമഗ്ര വികസന പദ്ധതി തയാറാക്കാൻ എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി.
എരുമേലിയിലെത്തുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സമർപ്പിക്കാൻ വേണ്ടിയാണ് വികസന രേഖ തയാറാക്കുന്നത്. തീർഥാടന കാലത്ത് എരുമേലിയിലുണ്ടാകുന്ന വലിയ തിരക്ക് കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകണമെന്നാണ് ആവശ്യം.
കെഎസ്ആർടിസി സ്റ്റാൻഡിന്റെ സ്ഥലം കേസിൽ പെട്ട് നഷ്ടപ്പെടുന്ന നിലവിലെ അവസ്ഥയിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് കെഎസ്ആർടിസി ഗാരേജിൽ നടന്ന യോഗത്തിൽ എംഎൽഎ പറഞ്ഞു. സ്റ്റാൻഡുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്, ഭരണപരമായ നടപടികൾ, സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും. അയ്യപ്പഭക്തർക്കും യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.
യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ഇ.ജെ. ബിനോയ്, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
District News
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും ചിറയിൻകീഴിലെ കോണ്ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി നിരീക്ഷിച്ചു വരികയാണ്.
പാർട്ടിക്കു വിധേയമാകാതെയുള്ള നിലപാടണല്ലോ രമ്യ ഹരിദാസ് സ്വീകരിക്കുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളിൽ പാർട്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സീസണ് തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് യോഗങ്ങൾ ക്രമീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നടപടികളിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡുമായി കൂടിയാലോചിച്ചു തീർഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തിവരുന്നതായും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയും ചിറയിൻകീഴിലെ കോണ്ഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി നിരീക്ഷിച്ചു വരികയാണ്. പാർട്ടിക്കു വിധേയമാകാതെയുള്ള നിലപാടണല്ലോ രമ്യ ഹരിദാസ് സ്വീകരിക്കുന്നതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളിൽ പാർട്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസണ് തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് യോഗങ്ങൾ ക്രമീകരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നടപടികളിൽ സർക്കാരിന് അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് സർക്കാരും ദേവസ്വം ബോർഡും കൂടിയാലോചിച്ചു ഫലപ്രദമായ രീതിയിൽ തീർഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തിവരുന്നതായും വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്തും വിവിധ വകുപ്പുകളെയും ദേവസ്വം ബോർഡിനെയും പങ്കെടുപ്പിച്ചുള്ള യോഗം പന്പയിലും ചേരും.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാര്ശയില് നിയമപരമായ പരിശോധനകള്ക്കുശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തില് രാഷ്ട്രീയമില്ലെന്നും നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇഡിയുടെ കത്തിലുള്ളത് ഗൗരവമായ കാര്യങ്ങളാണ്. ഇഡി തെളിവുകളും നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.
മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സെക്ഷൻ 66/2 പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്തയച്ചത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്ഐആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് നൽകിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ചേന്തി അനിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പ്രദേശത്തെ കോണ്ഗ്രസ് നേതാക്കളും പൊലീസും അറിയിച്ച സാഹചര്യത്തിലാണ് ചേന്തി അനിലിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ചേന്തി അനിലുമായി വ്യക്തിപരമായി പരിചയമില്ല.
ചേന്തിയിലെ പരിപാടിക്ക് തന്നെ ക്ഷണിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം അറിയിച്ചതോടെ രണ്ടാഴ്ച മുൻപു തന്നെ പരിപാടിക്ക് എത്തില്ലെന്ന് സംഘടകരെ ഓഫിസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞുനിർത്തി അവഹേളിച്ച കേസിൽ പ്രതിയായ മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ചേന്തി അനിൽകുമാറിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയുടേതാണ് ഉത്തരവ്.
ബുധനാഴ്ച വൈകുന്നേരം 4.30 വരെയാണ് പൊലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതിയെ രണ്ടു ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു പൊലിസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ 11-ഓടെ റിമാൻഡിലായിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തിൽ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദമുള്ള ആളുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തടയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഎം-സിപിഐ തർക്കത്തിലും മന്ത്രി പ്രതികരിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെയെന്നും ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് തുടക്കം. പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.
പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് അൽപ്പസമയത്തിനകം തുടങ്ങും.
National
ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്യും ടിവികെയും നിലപാട് മാറ്റിയെന്ന് ആരോപിച്ച് ഡിഎംകെ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിജയ് മലക്കംമറിഞ്ഞതെന്നാണ് ഡിഎംകെയുടെ ആരോപണം.
മണ്ഡല പുനർനിർണയത്തിനെതിരെ നേരത്തെ ശക്തമായ നിലപാടാണ് ടിവികെ സ്വീകരിച്ചിരുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും ടിവികെ പാസാക്കിയിരുന്നു. എന്നാൽ അതേ ആഴ്ച തന്നെ നിലപാടിൽ മാറ്റം വരുത്തിയെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുമോയെന്നും അതോ എല്ലാം തലയാട്ടി അംഗീകരിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോഗത്തിനിടെയാണ് വിജയ്യും അമിത് ഷായും കൂടിക്കാഴ്ച നടത്തിയത്.
അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയ വിഷയത്തിൽ വിജയ് സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
District News
അടൂര്: ശബരി വിമാനത്താവളത്തിനായി കൊടുമണ് പ്ലാന്റേഷന് മേഖലയിലെ സര്ക്കാര് റവന്യുഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്ഷന് കമ്മിറ്റി സി.വി. ശാന്തകുമാര് എംഎല്എയുടെ നേതൃത്വത്തില് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്കി.
പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തതും ജില്ലയില് ഏറ്റവും കൂടുതല് യാത്രാസൗകര്യമുള്ളതും വന്യജീവികള്ക്ക് ഭീഷണിയില്ലാത്തതുമായ പ്രദേശമാണ് കൊടുമണ്ണിലേതെന്ന് നിവേദനത്തില് ചൂണ്ടിക്കാട്ടി. ശബരിമലയില്നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിതെന്നും കമ്മിറ്റി പറഞ്ഞു.
2015 മുതല് വിവിധ സര്ക്കാരുകള് ശബരി വിമാനത്താവള പദ്ധതി പരിഗണിച്ചുവരുന്നുണ്ടെങ്കിലും ഇതേവരെ പ്രാഥമിക നടപടികള് പോലും പൂര്ത്തിയാക്കാനായിട്ടില്ല. എരുമേലി ചെറുവള്ളി പദ്ധതി നിയമക്കുരുക്കിലായതിനാല് അവിടെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത കുറവാണ്. ആറന്മുളയിലും മഴക്കാലത്തെ വെള്ളക്കെട്ട് ഉള്പ്പെടെയുള്ള പ്രശ്നങ്ങളുള്ളതിനാല് പദ്ധതി നടപ്പാക്കാന് കഴിയില്ലെന്ന് ജനപ്രതിനിധികള് ഉള്പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിവേദനത്തില് പറയുന്നു.
ഈ സാഹചര്യത്തില് വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമണ്ണിലെ സര്ക്കാര് ഭൂമിയാണെന്ന് ആക്ഷന് കമ്മിറ്റി വ്യക്തമാക്കി. പ്ലാന്റേഷന് മേഖല സര്ക്കാര് റവന്യു ഭൂമിയായതിനാല് സര്ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ഭൂമി സംബന്ധമായ നിയമക്കുരുക്കുകള് ഒഴിവാക്കാനാകുമെന്നും നിവേദനത്തില് ചൂണ്ടിക്കാട്ടി. വിദേശ മലയാളികളുടെ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
പ്ലാന്റേഷന് മേഖല വനഭൂമിയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള് ലഭിച്ചിട്ടുണ്ടെന്നും കമ്മിറ്റി പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള് ഉള്പ്പെടെയുള്ള നിവേദനമാണ് സി. വി. ശാന്തകുമാര് എംഎല്എയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമര്പ്പിച്ചത്.
ആക്ഷന് കമ്മിറ്റി പ്രസിഡന്റ് ഡോ. വര്ഗീസ് പേരയില്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് അജികുമാര് രണ്ടാംകുറ്റി, കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്സണ് കുളത്തുംകരോട്ട്, ടി തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവര് സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും ആവശ്യപ്രകാരമല്ലെന്ന് മെറ്റ. എഐ സോഫ്റ്റ്വെയർ അപ്ഡേഷനിടെയുണ്ടായ സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു.
മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് ഇക്കാര്യം പോലീസിന്റെ സൈബർ വിങ്ങിനെ അറിയിച്ചത്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തതിനെ തുടർന്ന് പോലീസ് മെറ്റയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് കമ്പനി സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി മെറ്റ എഐ ടൂൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച്, ഏപ്രിൽ മാസങ്ങളിലും വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തിരുന്നു. എഐ സോഫ്റ്റ്വെയർ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക പിഴവാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നും മെറ്റ വിശദീകരിച്ചു.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാന രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റയുടെ വിശദീകരണത്തോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില് പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള് ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: കടലിൽ മത്സ്യത്തൊഴിലാളികളടക്കം കാണാതാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മിനിറ്റ് അടിസ്ഥാനത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും മിനിറ്റുകൾ കണക്കാക്കി വിലയിരുത്തുന്ന രീതിയിലായിരിക്കും പുതിയ നടപടി ക്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഒപി അടിയന്തരമായി തയാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടിക്രമം തയാറാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതലപ്പൊഴിയെ അപകടമുക്തമാക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. അടുത്ത യോഗം അടുത്തയാഴ്ച നടക്കും.
ഇതുവരെ 80ലേറെ പേർ മരിച്ച മുതലപ്പൊഴിയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഐഐടി വിദഗ്ധരുമായി കൂടിയാലോചിച്ചാകും പദ്ധതികൾക്ക് അന്തിമരൂപം നൽകുക. രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂരിൽ മരിച്ച രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാതിവഴിയിൽ നിലച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സർക്കാർ മുൻകൈയെടുക്കും. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സമാശ്വാസ തൊഴില്ദാന പദ്ധതി പ്രകാരം നിരഞ്ജന നായര്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമന ഉത്തരവ് കൈമാറി. എഡിഎമ്മായിരുന്ന അന്തരിച്ച നവീന് ബാബുവിന്റെ മകള് നിരഞ്ജനയ്ക്കാണ് നിയമനം നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില് എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന് ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരന്, പഴകുളം മധു എംഎല്എ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പില് ഭക്ഷ്യസുരക്ഷാ ഓഫീസര് ആയാണ് നിരഞ്ജനയ്ക്കു നിയമനം നല്കിയിരിക്കുന്നത്.
2024 ഒക്ടോബര് 15നാണ് കണ്ണൂര് പള്ളിക്കുന്നിലെ ക്വാര്ട്ടേഴ്സില് നവീന് ബാബുവിനെ മരിച്ചനിലയില് കണ്ടെത്തിയത്. കളക്ടറേറ്റില് നടന്ന യാത്രയയപ്പ് ചടങ്ങില് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീന് ബാബുവിന്റെ മരണത്തില് അന്വേഷണം സര്ക്കാര് സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റുമായ പി.പി. ദിവ്യയാണ് പ്രതി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി - ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കോവളം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു പകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്.
വിഴിഞ്ഞത്തുനിന്നും കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എസ്. ഹരികുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, ജി. അനിൽകുമാർ, കെ. മധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
കളമശേരി: വായന പഠനത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഠിനാധ്വാനവും നിശ്ചയ ദാർഢ്യത്തോടെ ഇഷ്ടമുള്ള വിഷയമെടുത്ത് എത്രത്തോളം പഠിക്കാൻ കഴിയുമോ അത്രത്തോളം പഠിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യബുദ്ധിയെ വരെ അളക്കാൻ തുടങ്ങിയിരിക്കുന്ന കാലമാണ്. നമ്മുടെ ശ്വാസം അടയുന്നത് വരെ പഠിച്ചു കൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പേരിൽ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കളമശേരി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡൻ , ഹാരീസ് ബീരാൻ, ജില്ലാ കള ക്ടർ ജി. പ്രിയങ്ക, കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ തുടങ്ങിയവരും പങ്കെടുത്തു. മികച്ചവിജയം കൈവരിച്ചവരെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും വിദ്യാലയങ്ങളെയും മുഖ്യമന്ത്രി അവാർഡ് നൽകി ആദരിച്ചു.
District News
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ ഗുരുവായൂരിലെത്തിയ അദ്ദേഹം ദീപാരാധനയ്ക്കു മുമ്പാണു ദർശനം നടത്തിയത്.
ദർശനശേഷം നേന്ത്രപ്പഴംകൊണ്ട് തുലാഭാരം നടത്തി. 69 കിലോ നേന്ത്രപ്പഴമാണ് ഇതിനായി വേണ്ടിവന്നത്. ഇതിനായി 3,550 രൂപ ദേവസ്വത്തിൽ അടച്ചു.
തൊഴുതിറങ്ങിയ മുഖ്യമന്ത്രിയെ കണ്ടതോടെ ഭക്തർ ചുറ്റും തടിച്ചുകൂടി. മുഖ്യ മന്ത്രി എത്തിയതറിഞ്ഞ് ശ്രീവത്സം ഗസ്റ്റ്ഹൗസിൽ നിവേദനം സമർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി.
District News
പൂവാർ: മീൻപിടുത്തത്തിനിടെ കടലിൽ കാണാതായ ജോൺ മത്യാസിന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. പിതാവിനെ കണ്ടെത്താൻ സാധ്യമായ എല്ലാ സഹായവും ചെയ്യും. മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്തുണയുമായി മന്ത്രി ഷിബു ബേബി ജോണും രാത്രി എട്ടോടെ പുല്ലുവിളയിൽ എത്തിയതോടെ വീട്ടുകാരുടെ ആത്മവിശ്വാസവും വർധിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുടുംബത്തിന് ആശ്വാസവാക്കു പകർന്നുള്ള മുഖ്യമന്ത്രിയുടെ ഫോൺ കോൾ എത്തിയത്.
ജോണിനെ കണ്ടെത്തുന്നതിനുള്ള പിന്തുണ നേരിട്ടെത്തി അറിയിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ തീരുമാനം മാറ്റുകയായിരുന്നു. സർക്കാരിന്റെ പിന്തുണയും സഹായവും നേരിൽ കണ്ട് ഉറപ്പുനൽകുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയത്. തെരച്ചിൽ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ കോസ്റ്റ് ഗാർഡിനും തീരദേശ പൊലീസിനും മന്ത്രി അടിയന്തര നിർദേശം നൽകി.
ആവശ്യമെങ്കിൽ ഉൾക്കടൽ പരിശോധനക്കുപരി തമിഴ് നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം ഉൾപ്പെടെയുള്ള മേഖലകളിലും തിരച്ചിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിൽ സംവിധാനങ്ങൾക്കുപരി നേവിയുടെ ഹെലികോപ്റ്റർ, ഡോണിയർ വിമാനം എന്നിവയുടെ ആകാശനിരിക്ഷണം ശക്തമാക്കും. ഇതിനുപരി ഇന്ന് മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിനും അധികൃതർ തുടക്കം കുറിക്കും. കഴിഞ്ഞമാസം 31ന് ഉച്ചയോടെ മറ്റ് നാല് തൊഴിലാളികൾക്കൊപ്പം തീരത്ത് നിന്ന് 18 കിലോമീറ്ററോളം ഉൾക്കടലിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിലാണ് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് വള്ളം മറിഞ്ഞ് ജോണിനെകാണാതായത്.
ഒപ്പമുണ്ടായിരുന്നവരെ മറ്റ് ബോട്ടിലെ തൊഴിലാളികൾ രക്ഷിക്കുന്നതിനിടയിൽ ജോൺ മത്യാസിനെ കടലിൽ കാണാതായി. മറൈയൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡ് പട്രോളിംഗ് ബോട്ടുകളും അന്ന് മുതൽ നടത്തുന്ന തെരച്ചിലിലും ജോണിനെ കണ്ടെത്താനായില്ല. തുടർന്ന് പ്രതിഷേധം കനക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പും ആശ്വാസ വാക്കുകളുമായുള്ള മന്ത്രിയുടെ നേരിട്ടുള്ള വരവുമുണ്ടായത്. തെരച്ചിലിന് ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം കൂടുതൽ വിപുലമായി തേടുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർക്കും മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎ എം വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് മെബർ ഫ്രീഡാസൈമൺ, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: രാജ്യത്തെ അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക-സാന്പത്തിക സ്ഥിതി വിലയിരുത്താനായി അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ വാർഷിക സർവേ നടപടിക്കായി ഉദ്യോഗസ്ഥർ എത്തുന്പോൾ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകി പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ സ്ഥിതിവിവര കണക്കു സംവിധാനത്തിന്റെ ഭാഗമായാണ് അസ്യൂസ് (അന്വൽ സർവേ ഓഫ് അണ് ഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്) സർവേ സംഘടിപ്പിക്കുന്നത്.
സാന്പത്തിക-സ്ഥിതിവിവരക്കണക്കു വകുപ്പിലെ ഉദ്യോഗസ്ഥരാണ് സർവേയുടെ ഭാഗമായി എത്തുക. നിർമാണം, വ്യാപാരം, വിവിധ സേവന മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളിൽ നിന്നാണ് സർവേയിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സർവേയിൽ ഉൾപ്പെടും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ സാന്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴിൽ സൃഷ്ടി സംബന്ധമായ പദ്ധതികൾ ആവിഷ്കരിക്കാനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ പിആർഡി കാമറ സ്ഥാപിച്ചെന്ന പേരിൽ വിവാദം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു മുമ്പുതന്നെ ഇതുസംബന്ധിച്ച വാർത്ത ടിവി ചാനലുകളിൽ വന്നതിനെതുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം കാമറ മാറ്റി.
എന്നാൽ, സിപിഎം സംസ്ഥാന സമിതി ആസ്ഥാനമായ എകെജി സെന്റർ മാതൃകയിൽ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെകൂടി തിരിച്ചറിയാൻ കഴിയുംവിധം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ താഴത്തെ നിലയിലെ പത്രസമ്മേളന ഹാളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.
District News
ചങ്ങനാശേരി: നിരന്തരമായി കുട്ടനാട്ടിലും അപ്പര് കുട്ടനാട്ടിലും ഉണ്ടാകുന്ന പ്രളയക്കെടുതിവിലയിരുത്താന് മുഖ്യമന്ത്രി കുട്ടനാട് സന്ദര്ശിക്കണമെന്നും കുട്ടനാടിനെ കേന്ദ്ര സര്ക്കാര് ഏറ്റെടുക്കണമെന്നും ഗ്രെയ്റ്റര് കുട്ടനാട് ഡെവലപ്പ്മെന്റ് കമ്മ്യൂണിറ്റിയും ഫ്രണ്ട്സ് ഓഫ് കുട്ടനാടും സംയക്തമായി ആവശ്യപ്പെട്ടു. കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്വീനര് ഔസേപ്പച്ചന് ചെറുകാട് അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് കുട്ടനാട് ചെയര്മാന് ബേബിച്ചന് പുത്തന്പറമ്പില് ഉദ്ഘാടനം ചെയ്തു.
National
ബംഗളുരു: കര്ണാടകത്തില് മന്ത്രിസഭാ പുനസംഘടനയെത്തുടര്ന്ന് അതൃപ്തിയിലായ എംഎല്എമാര്ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്. ആരു രാജിവച്ചാലും മിനിറ്റുകള്ക്കുള്ളില് സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പാര്ട്ടിയാണ് വലുതെന്നും പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തമാക്കിയ എംഎല്എമാരെ നേരിട്ട് വിളിച്ച് സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. അന്തിമപട്ടികയിൽ തഴയപ്പെട്ടുവെന്നു പറഞ്ഞ് രണ്ട് എംഎൽഎമാർ രാജിവച്ചിരുന്നു.
District News
പത്തനംതിട്ട: മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള് സന്ദര്ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത അദ്ദേഹം നേരിട്ടറിഞ്ഞു. ഇന്നലെ ഉച്ചയോടെ കോഴഞ്ചേരിയിൽ എത്തിയ മുഖ്യമന്ത്രി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആറന്മുള പരമൂട്ടിൽപടിയിൽ വെള്ളത്തിൽമുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ചിറയിറമ്പ് എംടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി.
വ്യാപാരികള്ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും
റാന്നി: എംഎസ് ഹയര് സെക്കന്ഡറി സ്കൂള് ഓഡിറ്റോറിയത്തില് ദുരന്തബാധിതരുടെ പ്രശ്നങ്ങള് കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള് ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്കി.
വ്യാപാരികൾ നൽകിയ നിവേദനമാണ് ആദ്യം സ്വീകരിച്ചത്. പരാതിക്കാരായ പലരും മുഖ്യമന്ത്രിയുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. അവരുടെ കണ്ണീരൊപ്പി സമാധാനിപ്പിച്ചാണ് അദ്ദേഹം നിവേദനം സ്വീകരിച്ചത്.
മഴക്കെടുതിയില് നഷ്ടം സംഭവിച്ച റാന്നിയിലേതുള്പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്കി.
പകര്ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്ക്കാര് സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് ക്യാമ്പുകളില് തുടര്ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്ന്ന് പ്രത്യേക മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കും.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി.
മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര്, ജില്ലാ കളക്ടര് എ. നിസാമുദ്ദീന്, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കും: മുഖ്യമന്ത്രി
കോഴഞ്ചേരി: പ്രളയ ബാധിതരെ സഹായിക്കുന്നതിൽ പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴഞ്ചേരിയിൽ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പത്തനംതിട്ട ജില്ലയില് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേര് നിലവിലുണ്ട്. ക്യാമ്പുകളില് ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില് ബയോ ടോയ്ലറ്റുകള് സ്ഥാപിക്കും. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് അധിക തുക വിനിയോഗിക്കാന് ജില്ലാ കളക്ടര്ക്ക് അനുമതി നല്കി.
ക്യാമ്പുകളില് പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ക്യാമ്പുകളില് കഴിയുന്നവര് വീടുകളില് എത്തും മുമ്പ് കിണറുകള് ക്ലോറിനേഷന് നടത്തും. വീടുകളുടെ ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചിട്ടുണ്ട്.
എന്ഡിആര്എഫ് , പോലീസ്, ഫയര്ഫോഴ്സ്, റാപ്പിഡ് റെസ്പോണ്സ് ടീമുകളെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വര്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.
നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രൊജക്ട് പത്തനംതിട്ടയായിരിക്കും.
മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും.
അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സതീശൻ തയാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Movies
മുഖ്യമന്ത്രി വി.ഡി. സതീശനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ വാക്കുകൾ ശ്രദ്ധേയമാകുന്നു. മനസിലുള്ളത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നാണ് ധ്യാൻ പറഞ്ഞത്.
കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘‘നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്റെ സൂചികയാണ് മുഖം എന്ന് പറയാറുണ്ട്. ചില ആളുകളുടെ മനസിലുള്ളതെല്ലാം മുഖത്ത് വരും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ചിലരെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ മനസിൽ എന്താണോ ഉള്ളത്, അത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി.’’ ധ്യാൻ പറഞ്ഞു.
മുൻപ് നടത്തിയ മുഖ്യമന്ത്രി പരാമർശത്തിൽ വിശദീകരണവും നടൻ ധ്യാൻ ശ്രീനിവാസൻ നൽകി. താൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞത് വെറുതെ തമാശയ്ക്ക് പറഞ്ഞതാണെന്ന് ധ്യാൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ തന്നോടൊപ്പം പങ്കെടുത്ത ഹൈബി ഈഡൻ എം.പിയെ പരാമർശിച്ചുകൊണ്ടായിരുന്നു ധ്യാൻ സംസാരിച്ചത്.
‘‘മുഖ്യമന്ത്രി ആവണമെന്ന് ഞാൻ പറഞ്ഞതിൽ ഒരു കാമ്പുമില്ല. തമാശയ്ക്ക് അപ്പുറത്തേക്ക് ഒന്നുമില്ല. ഞാൻ സി.എം. ആവണമെന്ന് പറഞ്ഞപ്പോൾ ഹൈബി ഈഡൻ എം.പി. എന്നെ നോക്കി ചിരിച്ചു. ഇനി ഇവനും കൂടെ വലിഞ്ഞു കയറി വരുമല്ലോ എന്ന് പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രി ആവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.’’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.
Kerala
തിരുവനന്തപുരം: വിരുന്ന് വിവാദത്തില് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നും സല്ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
"അന്ന് രാവിലെ അഞ്ച് മുതല് റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്ജുള്ള മന്ത്രിമാരെയും കളക്ടര്മാരെയും എംഎല്എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന് ചോദിച്ചു. ഇല്ലെന്ന് അവര് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷ് മൂന്നായപ്പോൾ ഞാന് ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന് ഭക്ഷണം കഴിക്കാന് പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല് ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
ആലുവ: സംരംഭങ്ങള് തുടങ്ങാനായി ക്ലിയറന്സ് കിട്ടുകയെന്നതു വലിയ വെല്ലുവിളിയാണെന്നും സംരംഭകര് ഓരോരോ ഓഫീസുകള് കയറിയിറങ്ങി മടുക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങള്ക്കുള്ളില് സര്ക്കാര് ശക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ഏഴുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോ. ടോണി ഫെര്ണാണ്ടസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്, ബെന്നി ബെഹനാന് എംപി, അന്വര് സാദത്ത് എംഎല്എ, ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി, കൗണ്സിലര് ശ്രീലത രാധാകൃഷ്ണന്, ഡോ. ഫ്രെഡി ടി. സൈമണ് എന്നിവര് പ്രസംഗിച്ചു.
ഡോ. ഇവോണ് ഫെര്ണാണ്ടസ് മെമ്മോറിയല് വെല്ഫെയര് അവാര്ഡുകള് ഉഡാന് അക്കാദമി അധ്യാപകന് സുനില് ജോസ്, വെളിയത്ത് നാട് വെല്ഫയര് അസോസിയേഷന് എന്നിവര്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻഡിആർഎഫ്, പോലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു.
പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
Kerala
കൊച്ചി: പുനര്ജനി പദ്ധതിയില് മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീന് ചിറ്റ് നല്കിയത് അധികാര ദുര്വിനിയോഗമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പുനര്ജനി കേസില് അസാധാരണ പ്രഖ്യാപനമാണ് നടന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി ക്ലീന് ചിറ്റ് നേടിയിരിക്കുകയാണ്. കേരളത്തില് ഇത്തരം ഒരു മുന്ചരിത്രം ഇല്ലെന്നും സതീഷ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്സ് വിസില് എന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് അഴിമതി വിമുക്തമായ കേരളത്തെ നിര്മ്മിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രഖ്യാപനം നടത്തി പിറ്റേ ദിവസം അതേ ആഭ്യന്തര വകുപ്പ് മന്ത്രി 2018ലെ പ്രളയത്തെ തുടര്ന്ന് പറവൂര് കേന്ദ്രീകരിച്ചുണ്ടായിരുന്ന പുനര്ജനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില് മുഖ്യമന്ത്രി വി.ഡി. സതീശിന് ക്ലീന് ചീറ്റ് നല്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില് ഒരു മുഖ്യമന്ത്രി തനിക്കെതിരെ ഉയര്ന്നുവന്ന ആരോപണത്തെ സംബന്ധിച്ച് തന്റെ തന്നെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൊണ്ട് ക്ലീന് ചീറ്റ് നല്കിയതായി പ്രഖ്യാപിച്ച ചരിത്രം ഈ കേരളത്തില് ഇല്ല. പല മുഖ്യമന്ത്രിമാര്ക്കും ഭരണാധികാരികള്ക്കുമെതിരേ നേരത്തേ കേസുകള് ഉണ്ടായിട്ടുണ്ട്. കെ കരുണാകരന് മുതല് ഉമ്മന്ചാണ്ടി ഉള്പ്പെടെയുള്ള മുഖ്യമന്ത്രിമാര് ബന്ധപ്പെട്ട ഏജന്സികള് പരിശോധിക്കട്ടെ, കോടതി അതിനകത്ത് ഒരു ഉത്തരം പറയട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാല് 70 ദിവസം മാത്രം പ്രായമുള്ള കേരളത്തിലെ വി.ഡി. സതീശന് സര്ക്കാര് സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് തനിക്ക് നേരെയുള്ള കേസിന് ക്ലീന് ചീറ്റ് നല്കിയതായി കേരളത്തോട് പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണമായ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതാണ് അധികാര ദുര്വിനിയോഗം എന്നതുകൊണ്ട് കാണാന് കഴിയുന്നത്.
2018ലെ പ്രളയത്തെ തുടര്ന്ന് പറവൂരില് ദുരിതബാധിതരെ സഹായിക്കാന് എന്ന നിലയില് അന്ന് എംഎല്എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില് പുനര്ജനി പോലുള്ള പദ്ധതികള് പ്രഖ്യാപിക്കുന്നു. എഫ്സിആര്എയുടെ നിയമലംഘനം ഉണ്ടായിരിക്കുന്നു എന്ന ഗൗരവപ്പെട്ട ആരോപണമാണ് ഉയര്ന്നുവന്നത്.
വിജിലന്സിന്റെ പരിശോധനയുടെ പരിധിക്കകത്ത് മാത്രം നില്ക്കുന്ന ഒരു കേസ് അല്ല ഇത്. അങ്ങനെയുള്ള ഒരു കേസിനകത്താണ് അധികാരത്തിൽ വന്ന 70 ദിവസം കൊണ്ട് വിജിലന്സിന്റെ മുന് റിപ്പോര്ട്ടിനെ മാറ്റിക്കൊണ്ട് ഇപ്പോള് ക്ലീന് ചീറ്റ് കൊടുത്തതായി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. എന്തോ ഒളിക്കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എത്ര രൂപ വിദേശ രാജ്യങ്ങളില് നിന്നും സമാഹരിച്ചു? സമാഹരിച്ച തുക മുഴുവന് കേരളത്തില് എത്തിച്ചേര്ന്നിട്ടുണ്ടോ? എത്തിയ തുക എന്തെല്ലാം കാര്യങ്ങളാണ് ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്ക്ക് വ്യക്തത വേണം. 219 വീടുകള് നിര്മ്മിച്ചു നല്കി എന്നുള്ളതാണ് കോണ്ഗ്രസുകാര് തന്നെ അവകാശപ്പെട്ടിരുന്നത്. എന്നാല് പുറത്തുവന്ന വിവരം അനുസരിച്ച് ആകെ 19 വീടുകളാണ് നിര്മ്മിച്ചിട്ടുള്ളത്. അതാകട്ടെ വിവിധ ഏജന്സികള് വഴി നിര്മ്മിച്ച വീടുകളാണ്.
അതങ്ങനെ തേച്ചുമാച്ചു കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടാവുന്നത് അംഗീകരിക്കപ്പെടാന് കഴിയുന്നതല്ല. അതിനെ നിയമപരമായി നേരിടേണ്ടതിന് ആവശ്യമായ സമീപനങ്ങള് സ്വീകരിക്കും. ഒപ്പം തന്നെ തട്ടിപ്പ് വശങ്ങളെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയുന്ന പ്രവര്ത്തനങ്ങള് തങ്ങള് തുടര്ന്ന് മുമ്പോട്ട് കൊണ്ടുപോകുമെന്നും സതീഷ് വ്യക്തമാക്കി.